Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Exologic

മാസപ്പടി കേസ്: നിര്‍ണായക നടപടികളിലേക്ക് ഇഡി

കൊ​​​ച്ചി: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ല്‍ ഇ​​​ഡി നി​​​ര്‍ണാ​​​യ​​​ക ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക്. വീ​​​ണാ വി​​​ജ​​​യ​​​നെ ര​​​ണ്ടു​​​ത​​​വ​​​ണ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടും സി​​​എം​​​ആ​​​ര്‍എ​​​ല്‍ ക​​​മ്പ​​​നി​​​യു​​​മാ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടി​​​ല്‍ വ്യ​​​ക്ത​​​ത ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​ത്.

വീ​​​ണ​​​യ്ക്കു പ​​​ണം ല​​​ഭി​​​ച്ച കാ​​​ല​​​യ​​​ള​​​വി​​​ല്‍ സി​​​എം​​​ആ​​​ര്‍എ​​​ല്‍ ക​​​മ്പ​​​നി​​​ക്ക് ക​​​ഴി​​​ഞ്ഞ സ​​​ര്‍ക്കാ​​​രി​​​ല്‍നി​​​ന്ന് എ​​​ന്തെ​​​ങ്കി​​​ലും വ​​​ഴി​​​വി​​​ട്ട സ​​​ഹാ​​​യം ല​​​ഭി​​​ച്ചോ​​​യെ​​​ന്ന​​​തു​​​ള്‍പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണു നീ​​​ക്കം.

എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക്കി​​​ന് സി​​​എം​​​ആ​​​ര്‍എ​​​ലി​​​ല്‍നി​​​ന്നു പ​​​ണം ല​​​ഭി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​ത്ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ സ​​​ര്‍ക്കാ​​​രാ​​​ണ് ഭ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ക്കാ​​​ല​​​ത്ത് സി​​​എം​​​ആ​​​ര്‍എ​​​ലി​​​ന് എ​​​ന്തെ​​​ങ്കി​​​ലും ഇ​​​ള​​​വു​​​ക​​​ളോ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ വ​​​ഴി​​​വി​​​ട്ട രീ​​​തി​​​യി​​​ല്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് ഇ​​​ഡി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന. അ​​​തേ​​​സ​​​മ​​​യം, വീ​​​ണ ന​​​ല്‍കി​​​യ മൊ​​​ഴി​​​യി​​​ല്‍ അ​​​വ്യ​​​ക്ത​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​ത്.

സി​​​എം​​​ആ​​​ര്‍എ​​​ലി​​​ല്‍നി​​​ന്ന് 2.78 കോ​​​ടി രൂ​​​പ വീ​​​ണ​​​യു​​​ടെ എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് സൊ​​​ലൂ​​​ഷ​​​ന്‍സ് കൈ​​​പ്പ​​​റ്റി​​​യ​​​തി​​​ന് ന​​​ല്‍കി​​​യ സേ​​​വ​​​നം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്ന സീ​​​രി​​​യ​​​സ് ഫ്രോ​​​ഡ് ഇ​​​ന്‍വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ന്‍റെ (എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ) അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു വീ​​​ണ​​​യെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ര​​​ണ്ടാ​​​മ​​​തും ചോ​​​ദ്യം ചെ​​​യ്ത​​​ത്.

എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ​​​യ്ക്കു ന​​​ല്‍കി​​​യ മൊ​​​ഴി​​​യും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ത്തെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ വീ​​​ണ ന​​​ല്‍കി​​​യ മൊ​​​ഴി​​​യും ത​​​മ്മി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. സി​​​എം​​​ആ​​​ര്‍എ​​​ലും എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക്കും ത​​​മ്മി​​​ല്‍ എ​​​ങ്ങ​​​നെ ക​​​രാ​​​റി​​​ലെ​​​ത്തി എ​​​ന്ന​​​താ​​​ണ് ഇ​​​ഡി മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന പ്ര​​​ധാ​​​ന ചോ​​​ദ്യം.

എ​​​ന്നാ​​​ല്‍, ഇ​​​തി​​​നു വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ല്‍കാ​​​ന്‍ വീ​​​ണ​​​യ്ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, സി​​​എം​​​ആ​​​ര്‍എ​​​ലി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച 2.78 കോ​​​ടി​​​രൂ​​​പ എ​​​ങ്ങ​​​നെ വി​​​നി​​​യോ​​​ഗി​​​ച്ചു എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും വീ​​​ണ​​​യ്ക്കു വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വീ​​​ണ​​​യെ ഇ​​​ഡി അ​​​ടു​​​ത്ത​​​യാ​​​ഴ്ച വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്തേ​​​ക്കും.

Latest News

Corehub Up